ചിറകുള്ള ചെങ്ങാതിമാർ ,ബി ആർ സി തല കഴിവുത്സവം -2016
ലോക വികലാംഗ ദിനത്തോട് അനുബന്ധിച്ച് ഇരിക്കൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നടന്ന കഴിവുത്സവം 2016 ബി പി ഒ -ശ്രീ. പവിത്രൻ ടി വി യുടെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.SSA ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ.ടിപി വേണുഗോപാലൻ പദ്ധതി വിശദീകരണം നടത്തി.ജി യു പി എസ് പഴയങ്ങാടി ഹെഡ്മാസ്റ്റർ ശ്രീ.ആന്റണി.പി.എ സംസാരിച്ചു.ധനസഹായ വിതരണം മുൻ സി ആർ സി സി ആയ അസൈനാർ മാഷ് നിർവഹിച്ചു.ബി ആർ സി സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലീക്ഷ്മ ആശംസകൾ നേർന്നു.ബി ആർ സി ട്രെയിനർ ശ്രീ.സുനിൽകുമാർ ടി വി ഒ -സ്വാഗതവും റിസോഴ്സ് ടീച്ചർ ശ്രീമതി വത്സമ്മ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കുട്ടികൾ വിവിധയിനം കലാ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.ഇതിന് ട്രെയിനർ സുരേഷ്ബാബു ; റിസോഴ്സ് ടീച്ചർമാരായ ഇഗ്‌നേഷ്യസ് , പ്രസീത , സുജ , റോസി മാത്യു , GUPS ഏരുവേശി കായികാദ്ധ്യാപകൻ ബാലഗോപാലൻ ; സി ആർ സി സി മാരായ ഷിഹാബ്, മുഹമ്മദ്, സീനത്ത് , തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment
9496360463