അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Friday, December 30, 2016

നിച്ചാർത്ത്‌  -2016 

    ഇരിക്കൂർ ബി ആർ സി തലത്തിലുള്ള ഭിന്നശേഷി കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് 2016 ഡിസംബർ 29,30 തീയ്യതികളിലായി കാഞ്ഞിരക്കൊല്ലി കെ എച്ച് എം എ യു പി എസിൽ വച്ചു നടന്നു. 33 ഭിന്നശേഷി കുട്ടികളും 27 രക്ഷിതാക്കളും 10 ജനറൽ കുട്ടികളും അടക്കം 70 പേർ ക്യാമ്പിൽ പങ്കെടുത്തു. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ഷാജി കടുക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ഭിന്നശേഷിക്കാരനായിട്ടും കർഷകോത്തമ , കർഷകതിലക അവാർഡ് ജേതാവും മികച്ച കർഷകനുമായ ശ്രീ.ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. എ ഇ.ഒ ശ്രീ.മോഹനൻ കെ.കെ പുതുവൽസര സന്ദേശം നൽകി. ബി പി ഒ ശ്രീ.പവിത്രൻ.ടി.വി സ്വാഗതവും കാഞ്ഞിരക്കൊല്ലി കെ എച്ച് എം എ യു പി എസ് മാനേജർ റവ : ഫാദർ ലൂയി മരിയദാസ് അനുഗ്രഹ പ്രഭാഷണവും നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.ജോണി തോമസ്, ബി ആർ സി ട്രെയിനറായ  ശ്രീ.ഉണ്ണികൃഷ്ണൻ , സി ആർ സി സി ശ്രീ. പ്രഭാകരൻ , ശ്രീമതി.ബീന , റിസോഴ്സ് ടീച്ചർമാരായ ശ്രീമതി.വൽസമ്മ , ശ്രീ. ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു. നിർമ്മാണം , കഥ പറയൽ, കളികൾ , പരീക്ഷണങ്ങൾ , കോറിയോഗ്രാഫി , ലഘുസിനിമകൾ , കവിതകൾ, ചിത്രരചന തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ കുട്ടികളും രക്ഷിതാക്കളും രണ്ടുദിവസങ്ങളിലായി കടന്നുപോയി . ശ്രീ.സുരേഷ് ബാബു, ശ്രീമതി.ലീഷ്മ , ശ്രീമതി.സരസ്വതി, ശ്രീമതി.സുജ തോമസ് ,ശ്രീമതി. റോസ് മാത്യു , ശ്രീമതി.പ്രസീത,ശ്രീ.സുനിൽകുമാർ ടി വി ഒ, ശ്രീ.സുനോജ് ,  എന്നിവർ ക്യാമ്പിൽ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ആട്ടവും പാട്ടും അഭിനയവുമൊക്കെയായി കുട്ടികൾക്കും രക്ഷിതാക്കും മറക്കാനാവാത്ത അനുഭവമാണ് ക്യാമ്പ് നൽകിയതെന്ന് പങ്കെടുത്തവർ എല്ലാവരും ഫീഡ് ബാക്ക് സെഷനിൽ അഭിപ്രായപ്പെട്ടു. ക്യാമ്പ് സമാപന ചടങ്ങിൽ ബി പി ഒ പവിത്രൻ ടി.വിയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞിരക്കൊല്ലി കെ എച്ച് എം എ യു പി എസ് മാനേജർ റവ : ഫാദർ ലൂയി മരിയദാസ് കുട്ടികൾക്ക് സമ്മാനദാനം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.ജോണി തോമസ് സർട്ടിഫിക്കേറ്റ് വിതരണം നടത്തി. പി ടി എ പ്രസിഡൻ്റ് ശ്രീ.ടോമി ഐക്കുളമ്പിൽ ക്യാമ്പ് സന്ദേശം നൽകി. സിസ്റ്റർ .ബിജി മാത്യു ആശംസകൾ നേർന്നു. ദേശീയ ഗാനാലാപനത്തോടെ ക്യാമ്പ് 30-12-2016 ന് വൈകുന്നേരം 4.30 ന് സമാപിച്ചു.


No comments:

Post a Comment

9496360463