സംരംഭം 2016-17 തൊഴിൽ പരിശീലനം(നൂതന വിദ്യാഭ്യാസം -SC/ST വിഭാഗം)
SC/ST കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയായ ''സംരംഭം 2016-17'' നിടുവാലൂർ എ.യു.പി സ്ക്കൂളിൽ 2017 ജനുവരി ഒന്നിന് ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഭാഗ്യലക്ഷ്മി പി.പി. അധ്യക്ഷത വഹിച്ചു. ബി പി ഒ -ശ്രീ. പവിത്രൻ ടി.വി. പദ്ധതി വിശദീകരണം നടത്തി. ട്രെയിനർമാരായ സുരേഷ് ബാബു ഇ.പി., ഉണ്ണികൃഷ്ണൻ എം.കെ, പിടിഎ പ്രസിഡണ്ട് കെ.വി. ഗണേശൻ, സ്കൂളിലെ അധ്യാപകൻ ബിജു നിടുവാലൂർ എന്നിവർ സംസാരിച്ചു. ട്രെയിനർ സുനിൽകുമാർ ടി വി ഒ സ്വാഗതവും CRC കോർഡിനേറ്റർ സീനത്ത് ബാനു നന്ദിയും പറഞ്ഞു. ഷിജിത്ത് കെ പരിശീലനത്തിന് നേതൃത്വം നൽകി ജനുവരി ഒന്നിന് ആരംഭിച്ച പരിശീലനം ജനുവരി ആറിന് സമാപിച്ചു. സമാപന ചടങ്ങിൽ എ.ഇ.ഒ. മോഹനൻ കെ കെ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു . ബി.പി.ഒ . പവിത്രൻ ടി.വി.കുട്ടികൾക്കുള്ള ടൂൾ കിറ്റ് വിതരണം ചെയ്തു.
Good
ReplyDelete