ഇരിക്കൂർ ബി.ആർ.സി.പരിധിയിലെ പഞ്ചായത്ത് തല മികവുത്സവം പൂർത്തിയായി
........ ചെങ്ങളായി..........
ചെങ്ങളായി പഞ്ചായത്ത് തല മികവുത്സവം 14/3/2017 ന് GLPS പരിപ്പായിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.ശശികുമാർ സ്വാഗതവും ട്രെയിനർ സുനിൽ കുമാർ ടി.വി.ഒ നന്ദിയും പറഞ്ഞു. MALPS ഹെഡ്മാസ്റ്റർ ശ്രീ. മധുസൂദനൻ ഇ.പി. മികവ് തെളിയിച്ചവർക്ക് സമ്മാനം നൽകി . സ്റ്റാഫ് സെക്രട്ടറി ശ്രീ.രാജു പി. ,SMC ചെയർമാൻ ശ്രീ. എം.ടി.രാജേഷ്, SMC വൈസ് ചെയർമാൻമാരായ ശ്രീ. ബിജു കെ. വി . & ശ്രീ.കുഞ്ഞികൃഷ്ണൻ , MPTA പ്രസിഡണ്ട് ശ്രീമതി ധന്യ സന്തോഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്തിലെ 14 വിദ്യാലയങ്ങളും മികവ് അവതരണം നടത്തി. നിടുവാലൂർ AUP ,പരിപ്പായി GLP എന്നിവർ മണ്ഡലതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഏരുവേശ്ശി പഞ്ചായത്ത്തല *മികവ്-2017* ഗവ:യു .പി.സ്കൂൾ ഏരുവേശ്ശിയിൽ മാർച്ച് 14 ന് നടന്നു.. രാവിലെ 10 മണിക്ക് വാർഡ് മെമ്പർ കെ.സുധീഷിന്റെ അധ്യക്ഷതയിൽ ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് *അഡ്വ.ജോസഫ് ഐസക്*ഉദ്ഘാടനം ചെയ്തു.പി ശശികുമാർ ,മോളി സി ബി ആശംസ നേർന്ന് സംസാരിച്ചു. എച്ച് എം ലൈലമ്മ തോമസ് സ്വാഗതവും സി.ആർ സി കോ-ഓർഡിനേറ്റർ ശിഹാബ് പുളുക്കൂൽ നന്ദിയും പറഞ്ഞു. തുടർന്ന് പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള മികവ് അവതരണം നടന്നു. നൂതനാശയങ്ങൾ കൊണ്ടും വ്യത്യസ്തത കൊണ്ടും മുഴുവൻ വിദ്യാലയങ്ങളും മികവ് പുലർത്തി. മണ്ഡലം തലത്തിലേക്ക് ഫാത്തിമ യു.പി സ്കൂൾ കുടിയാന്മല ,നിർമ്മല യു.പി സ്കൂൾ ചെമ്പേരി തെരഞ്ഞെടുക്കപ്പെട്ടു.
വൈകുന്നേരം നാല് മണിക്ക് നടന്ന സമാപന സമ്മേളനം എസ് എം സി ചെയർമാൻ സി.വി പുരുഷോത്തമന്റെ അധ്യക്ഷതയിൽ ഏരുവേശ്ശി ഗ്രമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് *പൗളിൻ തോമസ്* ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ *സോജൻ കാരാമയിൽ* വിതരണം ചെയ്തു. ജില്ലാ ,ഉപജില്ലാ മേളകളിലും, LSS പരീക്ഷയിലും വിജയം നേടിയ വിദ്യാലയങ്ങളെയും കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ഫാൻസി ജോർജ് സ്വാഗതവും ടി.വി ദിനേശൻ നന്ദിയും പറഞ്ഞു.
.......... മലപ്പട്ടം .........
മലപ്പട്ടം ഗ്രാമ പഞ്ചായത്ത് മികവുത്സവം 15/3/2017 ന് ALPS ചൂളിയാടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. സുലോചന എൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ഒ.വി.രത്നകുമാരി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.കെ.രാജൻ സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് ശ്രീ.വി.കെ അനിരുദ്ധൻ നന്ദിയും പറഞ്ഞു. ട്രെയിനർ സുനിൽ കുമാർ ടി.വി.ഒ പദ്ധതി വിശദീകരണം നടത്തി. നന്ദിയും പറഞ്ഞു. പഞ്ചായത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ മുരളി മാഷ്., കാർത്യായനി ടീച്ചർ , രവി മാഷ് , കുട്ട്യാലി മാഷ് എന്നിവരെ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി.ശാന്തകുമാരി കെ .പി .ഉപഹാരം നൽകി ആദരിച്ചു. മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനം സ്ക്കൂൾ മാനേജർ ശ്രീ .കെ.കെ.സുധാകരൻ നൽകി . MPTA പ്രസിഡണ്ട് ശ്രീമതി.രാധാമണി പി.വി.ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്തിലെ 4 വിദ്യാലയങ്ങളും മികവ് അവതരണം നടത്തി. മലപ്പട്ടം RGMAUP , ചൂളിയാട് ALP എന്നിവർ മണ്ഡല തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മണ്ഡലതലത്തിലേക്ക് തെരഞ്ഞെടുത്തവർക്കുള്ള ട്രോഫി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.പി. മോഹനൻ വിതരണം ചെയ്തു.
...... പയ്യാവൂർ ......
പയ്യാവൂർ പഞ്ചായത്ത്തല മികവുത്സവം 14.03-2017ന് ഗവ: എൽപി സ്കൂൾ ചാമക്കാലിൽ വെച്ച് നടന്നു .പയ്യാവൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ആഗ്നസ് വാഴപ്പള്ളിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡെയ്സി ചിറ്റൂപ്പമ്പിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി എൽസമ്മ മാത്യു സ്വാഗതം പറഞ്ഞു.ബി പി ഒ ശ്രീ. ടി.വി പവിത്രൻ പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ കെ ടി അനിൽ ', എം കെ ഉണ്ണികൃഷ്ണൻ ,ടോമി കുരുവിള, ഷാജി ചെറിയാൻ, ദീപ ബിജു, എന്നിവർ ആശംസകൾ നേർന്നു.ശ്രീമതി ആൻസി കെ.എ നന്ദി പറഞ്ഞു സെന്റ് മേരീസ് യു പി സ്കൂൾ പൈസക്കരി, ഗവ: യുപി സ്കൂൾ പയ്യാവൂർ എന്നിവരുടെ മികവുകൾ മണ്ഡല തലത്തിലേക്ക് തെരഞ്ഞെടുത്തു
......... ശ്രീകണ്ഠാപുരം.........
ശ്രീകണ്ഠപുരം നഗരസഭ മികവുത്സവം 14/3/2017 ന് ശ്രീകണ്ഠാപുരം നഗരസഭ ചെയർമാൻ ശ്രീ. പി.പി.രാഘവൻ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റ ചെയർമാൻ ശ്രീ .വർഗീസ് നെടിയ കാലായിൽ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർമാരായ ശ്രീ. സന്തോഷ് , ശ്രീമതി. മഹി ജാമണി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.പി.വി.വിജയൻ സ്വാഗതവും ശ്രീമതി. ശ്രീജ നന്ദിയും പറഞ്ഞു. മികവ് തെളിയിച്ചവർക്കും റിട്ടയർ ചെയ്യുന്ന അധ്യാപകരെയും ആദരിച്ചു. മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം ശ്രീകണ്ഠാപുരം നഗരസഭ ചെയർമാൻ ശ്രീ. പി.പി.രാഘവൻ നിർവഹിച്ചു. ശ. . പഞ്ചായത്തിലെ 7 വിദ്യാലയങ്ങൾ മികവ് അവതരണം നടത്തി. SNV എ എൽ പി ചേപ്പറമ്പ് , ഗവ:യു .പി എസ് വയക്കര , എം എച്ച് എസ് മടമ്പം എന്നിവർ മണ്ഡല തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മണ്ഡല തലത്തിലേക്ക് തെരഞ്ഞെടുത്തവർക്കുള്ള ട്രോഫി ശ്രീകണ്ഠാപുരം നഗരസഭ ചെയർമാൻ ശ്രീ. പി.പി.രാഘവൻ വിതരണം ചെയ്തു.
........ ഇരിക്കൂർ........
എ.എൽ.പി.സ്ക്കൂൾ ചേടിച്ചേരിയിൽ വെച്ചു നടന്ന ഇരിക്കൂർ പഞ്ചായത്ത് തല മികവുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ .ടി.നസീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി. ടി.പി.ഫാത്തിമ അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റർ ശ്രീമതി.ലീഷ്മ പി.പി. പദ്ധതി വിശദീകരണം നടത്തി. ശ്രീമതി.റോസ് മാത്യു ആശംസകൾ നേർന്ന് സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ. കെ.കെ. മാധവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.കെ.ഷൈജ നന്ദിയും പറഞ്ഞു. DMUPS ചേടിച്ചേരി , ROALPS പെരുവളത്തു പറമ്പ് എന്നീ സ്കൂളുകാരെ മണ്ഡല തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .
..........പടിയൂർ .........
എ.എൽ.പി. ഊരത്തൂരിൽ നടന്ന പടിയൂർ പഞ്ചായത്ത് മികവുത്സവം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.എം.എം.മോഹനൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സി.ആർ.സി. കോഡിനേറ്റർ ശ്രീ.കെ.പ്രഭാകരൻ പദ്ധതി വിശദീകരണം നടത്തി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി.ആർ. സുജാത ചടങ്ങിന് സ്വാഗതം പറഞ്ഞു.
..... ഉളിക്കൽ.........
GLPS പുറവയലിൽ നടന്ന ഉളിക്കൽ പഞ്ചായത്ത് മികവുത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ഷാജി പൂപ്പള്ളിൽ ന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷെർലി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. BPO ശ്രീ. പവിത്രൻ ടി.വി. പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ.ബാലൻ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ഡെയ്സി ജോസഫ് പ്രതിഭകളെ ആദരിച്ചു .

Great reports
ReplyDelete