ഇരിക്കൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി രൂപീകരണം
7/3/17 ന് ചൊവ്വാഴ്ച പഞ്ചായത്ത് ഹാളിൽ ഇരിക്കൂർ പഞ്ചായത്ത് ശില്പശാലയും വിദ്യാഭ്യാസ സമിതി രൂപീകരണവും നടന്നു. ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സഫീറ എം. അധ്യക്ഷയായ ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ശ്രീമതി സരസ്വതി ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ശ്രീമതി യാസിറ സി.വി.എൻ. സ്വാഗതവും ട്രെയിനർ ശ്രീ.സുനിൽകുമാർ ടി.വി.ഒ.നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ .രാജീവൻ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.അനസ് കെ.ടി. തുടങ്ങിയവർ സംസാരിച്ചു. . ട്രെയിനർ ശ്രീ.സുരേഷ്ബാബു പദ്ധതി വിശദീകരണം നടത്തി. ട്രെയിനർ ശ്രീ. സുനിൽകുമാർ ടി.വി.ഒ. ക്ലാസ്സ് നയിച്ചു.CRCC ശ്രീമതി ലീക്ഷ്മ പി.പി. , റിസോഴ്സ് ടീച്ചർ ശ്രീമതി റോസ് തുടങ്ങയവർ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ .ടി നസീർ , AEO ശ്രീ.കെ.കെ.മോഹനൻ, ബി.പി.ഒ. ശ്രീ. ടി.വി.പവിത്രൻ തുടങ്ങിയവർ ശില്പശാല സന്ദർശിച്ച് സംസാരിച്ചു.
No comments:
Post a Comment
9496360463