കണ്ണൂരിനെ അറിയാൻ പ്രശ്നോത്തരി
DIET രജതോത്സവത്തിന്റെ ഭാഗമായി DIET കണ്ണൂർ സംഘടിപ്പിച്ച "കണ്ണൂരിനെ അറിയാൻ"ഇരിക്കൂർ ഉപജില്ല പ്രശ്നോത്തരി മാർച്ച് 9 ന് രാവിലെ 10 മണിക്ക് ഇരിക്കൂർ BRC ഹാളിൽ വച്ചു നടന്നു. DlET ഫാക്കൽറ്റി ശ്രീ. എസ്.കെ. ജയദേവൻ സ്വാഗതം പറഞ്ഞു. ബി.പി.ഒ. ശ്രീ.ടി.വി.പവിത്രൻ അധ്യക്ഷനായ ചടങ്ങ് AEO ശ്രീ.കെ.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു GUPS പഴയങ്ങാടി HM ശ്രീ. ആന്റണി പി.എ. സംസാരിച്ചു. എ.യു.പി.എസ് കല്ല്യാടിലെ കാർത്തിക ബാലഗോപാൽ ഒന്നാം സ്ഥാനവും ശാരദാ വിലാസം AUPS പരിക്കളത്തെ അഭിനവ് സുരേഷ് രണ്ടാം സ്ഥാനവും GUPS നിടിയേങ്ങയിലെ ശ്രീനിമ എം. മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനം കിട്ടിയവർ ജില്ലാ തലത്തിൽ പങ്കെടുക്കുക.
No comments:
Post a Comment
9496360463