അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Thursday, May 4, 2017

തിരികെ തിരുമുറ്റത്തേക്ക്

  പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ തിരികെയെത്തിക്കാന്‍ ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന 'തിരികെ തിരുമുറ്റത്തേക്ക്' പദ്ധതിയുടെ ഏരുവേശ്ശി പഞ്ചായത്ത്തല ഉദ്ഘാടം ഏരുവേശ്ശി ഗവ:യു .പി സ്കൂളിലെ ഒന്നാംതരത്തിലേക്ക് കുട്ടികളെ ചേർത്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജോസഫ് ഐസക് നിർവഹിച്ചു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ പ്രവര്‍ത്തകർ, പി ടി എ, എസ് എം സി അംഗങ്ങൾ ,അധ്യാപകർ,നാട്ടുകാർ തുടങ്ങിയവർ രാവിലെ 10 മണിക്ക് വിദ്യാലയ മുറ്റത്ത് ഒരുമിച്ച് കൂടുകയും തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജോസഫ് ഐസക്,വൈസ് പ്രസിഡണ്ട് പൗളിൻ തോമസ് ,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സോജൻ കാരാമയിൽ, എസ്.എം.സി ചെയർമാൻ  സി.വി പുരുഷോത്തമൻ ,  പി.ടി.എ പ്രസിഡണ്ട്   പി ശശികുമാർ, എം.പി.ടി.എ പ്രസിഡണ്ട് മോളി സിബി എച്ച്.എം ഇൻ ചാർജ് കെ.വി ബാലകൃഷ്ണൻ ,സി.ആർ.സി കോ-ഓർഡിനേറ്റർ ശിഹാബ് പുളുക്കൂൽ എന്നിവരുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി രക്ഷിതാക്കളെ നേരില്‍ക്കണ്ട് പൊതുവിദ്യാലയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറുച്ച് സംസാരിക്കുകയും ഒന്നാംതരത്തിലേക്ക് കുട്ടികളെ ചേർക്കുകയും ചെയ്തു.

No comments:

Post a Comment

9496360463