പ്രവേശനോത്സവം ഉപജില്ലാതലം
ഇരിക്കൂർ ഉപജില്ലാ തല പ്രവേശനോത്സവം ഉദ്ഘാടനം ഗവൺമെന്റ് യുപി സ്കൂൾ വയക്കരയിൽ വച്ച് ശ്രീകണ്ഠാപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ'.വർഗീസ് നെടിയ കാലായിൽ നിർവ്വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സന്തോഷ് അധ്യക്ഷനായിരുന്നു. ബി.പി.ഒ ശ്രീ.പവിത്രൻ ടി.വി. , ശീകണ്ഠാപുരം നഗരസഭ കൗൺസിലർ മഹിജാമണി ,എ ഇ ഒ ശ്രീ.കെ.കെ.മോഹനൻ , ഡയറ്റ് ഫാക്കൽറ്റി ശ്രീ.ജയദേവൻ , എസ്.എം.സി ചെയർമാൻ ശ്രീ.കെ .വി.ബിജുമോൻ ,'ബി ആർ സി ട്രെയിനർ ഇ.പി സുരേഷ് ബാബു , ഇ.പി.ജയപ്രകാശ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ , സൗജന്യ യൂണിഫോം വിതരണം ഉദ്ഘാടനം , അക്ഷര ദീപം തെളിയിക്കൽ , സൗജന്യ പാഠപുസ്തക വിതരണം , സൗജന്യ പഠനോപകരണ വിതരണം , മികച്ച വിജയം കൈവരിച്ചവരെ ആദരിക്കൽ , വിഭവ സമൃദ്ധമായ സദ്യ , പായസ വിതരണം എന്നിവയും ചടങ്ങിനോടൊപ്പം നടന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗ്ഗീസ് നെടിയകാലയിൽ ഉദ്‌ഘാടനം ചെയ്തു.
No comments:
Post a Comment
9496360463