അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Monday, September 25, 2017

ശാസ്ത്ര അധ്യാപക പഠനക്കൂട്ടായ്മ  

        ഇരിക്കൂർ  ബി.ആർ.സി.തല ശാസ്ത്രാധ്യാപകരുടെ പഠന കൂട്ടായ്മ  ബി.ആർ.സി യിൽ നടന്നു. ശാസ്ത്ര ക്ലബ് സബ് ജില്ലാ സെക്രട്ടറി ശ്രീ.കെ.കെ.രവി സ്വാഗതം പറഞ്ഞു. എ.ഇ.ഒ. ശ്രീ.പി.പി.ശ്രീജൻ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.   ട്രെയിനർ ശ്രീ.സുനിൽകുമാർ ടി.വി.ഒ. അധ്യാപക പഠന കൂട്ടായ്മയുടെ പ്രാധാന്യത്തെ കുറിച്ചും ഈ കൂട്ടായ്മയുടെ പ്രവർത്തന രീതിയെ കുറിച്ചും വിശദീകരിച്ചു. സയൻസ് ക്ലബ് ജോയിന്റ് സെക്രട്ടറി ശ്രീ.ഹരീന്ദ്രനാഥ് സംസാരിച്ചു.  
  ശാസ്ത്ര അധ്യാപകർക്കായുള്ള സയൻസ് ബ്ലോഗ് തുടങ്ങാനും പഠനോപകരണങ്ങളും മറ്റും നിർമ്മിക്കുന്ന തരത്തിലേക്ക് ഈ കൂട്ടായ്മയെ മാറ്റിയെടുക്കാനും തീരുമാനിച്ചു. തുടർന്ന് GUPS നീർച്ചാലിലെ അധ്യാപകൻ ശ്രീ. വി.പി. രാജൻ സ്ക്കൂളുകളിൽ പ്രയോഗിക്കാവുന്ന പരീക്ഷണങ്ങളും പഠനോപകരണങ്ങളും പരിചയപ്പെടുത്തി.

No comments:

Post a Comment

9496360463