മാതൃകാ പി.ഇ.സി. ട്രൈ ഔട്ട്
മാതൃക പി.ഇ.സി സംഘടിപ്പിച്ചു. പഞ്ചായത്ത് തല വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യക്തതയും തെളിച്ചവും നൽകുന്നതിനായി സർവ്വശിക്ഷ അഭിയാൻ ഇരിക്കൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഉളിക്കൽ പഞ്ചായത്ത് തല മാതൃക പി.ഇ.സി സംഘടിപ്പിച്ചു. സെപ്തംബർ 26 ന് ഉളിക്കൽ പഞ്ചായത്ത് ഹാളിൽ വച്ചു നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഷേർലി അലക്സാണ്ടർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ , പ്രധാനാധ്യാപകർ, പി ടി എ പ്രതിനിധികൾ , സാക്ഷരത പ്രവർത്തകർ, ബി.ആർ.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ , ബി പി ഒ ശ്രീ.പവിത്രൻ ടി.വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
No comments:
Post a Comment
9496360463