അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Saturday, November 4, 2017

ശാസ്ത്രോത്സവം 2017

    ഇരിക്കൂർ ബി.ആർ.സി. തല ശാസ്ത്രോത്സവം വിവിധ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ നടന്നു.കുട്ടികളിൽ അന്വേഷണാത്മക ശാസ്ത്രപഠനം കൂടുതൽ പ്രയോഗികമാക്കുന്നതിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ശാസ്ത്രോത്സവം നടത്തിയത്.

ചെങ്ങളായി

      ചെങ്ങളായി പഞ്ചായത്തുതല ശാസ്ത്രോത്സവം എ യു പി സ്കൂൾ ചെങ്ങളായിൽ നവംബർ 3,4,തീയതികളിലായി  നടന്നു. ഗ്രാമ പഞ്ചായത്തു മെമ്പർ ശ്രീമതി നഫീസ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.ബിപിഒ ശ്രീ.ടി.വി.പവിത്രൻ പദ്ധതി വിശദീകരണം നടത്തി. മദർ പി.ടി.എ പ്രസിഡന്റ്, സി.ആർ.സി കോർഡിനേറ്റർ ലിജ , ദിവാകരൻ മാസ്റ്റർ, ഹരീന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ഉണ്ണികൃഷ്ണൻ  സ്വാഗതവും ശ്രീ. ഗംഗാധരൻ നന്ദിയും പറഞ്ഞു. 

       

മലപ്പട്ടം

     മലപ്പട്ടം പഞ്ചായത്തുതല ശാസ്ത്രോത്സവം ആർ.ജി.എം യു പി മലപ്പട്ടത്ത് 3, 4 തീയ്യതികളിലായി നടന്നു ഗ്രാമ പഞ്ചായത്ത് മെമ്പർ  ശ്രീമതി കെ.പി.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.രഘുനാഥ്‌ അധ്യക്ഷത വഹിച്ചു.ബി ആർ സി ട്രെയിനർ ശ്രീ.സുനിൽകുമാർ ടി.വി.ഒ. പദ്ധതി വിശദീകരണം നടത്തി. , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി കെ.പി.മിനി  ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.വർഗ്ഗീസ്സ് സ്വാഗതവും ശാസ്ത്ര അധ്യാപിക ശ്രീമതി മിത എം നന്ദിയും പറഞ്ഞു.
  
      

പയ്യാവൂർ   
  പയ്യാവൂർ പഞ്ചായത്തുതല ശാസ്ത്രോ ത്സവം കെ.എച്ച്.എം.യു.പി. കാഞ്ഞിര ക്കൊല്ലിയിൽ  3, 4 തീയ്യതി കളിലായി നടന്നു.

ശ്രീകണ്ഠാപുരം

              ശ്രീകണ്ഠാപുരം മുൻസിപ്പൽ തല ശാസ്ത്രോത്സവം തീയതികളിൽ വയക്കര ഗവ.യു.പി സ്കൂളിൽ വച്ച് നടന്നു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി.വി സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശ്രീ.ബിജുമോൻ അധ്യക്ഷത വഹിച്ചു.പ്രധാധാധ്യാപകൻ ശ്രീ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ശ്രീ. ഇ.പി ജയപ്രകാശ്  പദ്ധതി വിശദീകരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ.ശശി മാസ്റ്റർ ക്ലാസെടുത്തു.ശ്രീമതി പി.വി ശ്രീജടീച്ചർ, സി ആർ.സി കോഡിനേറ്റർ സി.സി പ്രജീന, സ്കൂൾ ലീഡർ ആവണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ശ്രീ പ്രവീൺമാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

ഉളിക്കൽ

     ഉളിക്കൽ പഞ്ചായത്തുതല ശാസ്ത്രോത്സവം മണിക്കടവ് സെന്റ് തോമസ് യു പി സ്കൂളിൽ നടന്നു. ശാസ്ത്രോത്സവം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ ഷാജു ഒ വി അധ്യക്ഷത വഹിച്ചു.സി.ആർ.സി കോർഡിനേറ്റർ ജോസഫ്  പദ്ധതി വിശദീകരണം നടത്തി. നുച്യാട് ഗവ.യു പി ശാസ്ത്രാധ്യാപകൻ മോഹനൻ  ,റിസോഴ്സ്  ടീച്ചർ ശ്രീ ഇഗ്നേഷ്യസ്, പി.റ്റി.എ പ്രസിഡന്റ് ബിജു കെ എം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സ്കൂൾ ഹെഡ്മാസ്റ്റർ പി.ജെ ജോസഫ് സ്വാഗതവും കുമാരി ഡീന ജേക്കബ്ബ് നന്ദിയും അറിയിച്ചു.രണ്ടു ദിവസത്തെ ശാസ്ത്രോത്സവത്തിന് ശ്രീമോഹനൻ മാസ്റ്ററും സ്കൂൾ ശാസ്ത്രാധ്യാപിക സ്വപ്ന ടീച്ചറും നേതൃത്വം നൽകി

ഇരിക്കൂർ



No comments:

Post a Comment

9496360463