ഭിന്നശേഷി ദിനാചരണം 2017 "ഒന്നിച്ചൊന്നായ്"ഭിന്നശേഷി ദിനാചരണം 2017 "ഒന്നിച്ചൊന്നായ്" ഇരിക്കൂർ ബി.ആർ.സിയിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കോട്ടൂർ വയലിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം നഗരസഭാ വൈസ് ചെയർപെഴ്സൺ നിഷിദ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി അംഗവും എസ്.എസ്.എ.ജില്ലാ പ്രോഗ്രാം ഓഫീസറും കഥാകൃത്തുമായ ശ്രീ.ടി.പി.വേണുഗോപാലൻ നിർവ്വഹിച്ചു.ശ്രീ ബോബി ജോസഫ് മുഖ്യാതിഥിയായിരുന്നു. ബി.പി.ഒ. ശ്രീ. പവിത്രൻ ടി.വി. പദ്ധതി വിശദീകരിച്ചു. ശ്രീമതി നിഷിദ റഹ്മാൻ അധ്യക്ഷയായ ചടങ്ങിൽ ശ്രീ.സുരേഷ് ബാബു ഇ.പി. ആശംസ നേർന്നു സംസാരിച്ചു. ശ്രീ.ഉണ്ണികൃഷ്ണൻ എം.കെ.സ്വാഗതവും ശ്രീമതി ബെസ്സി കെ.ജെ. നന്ദിയും പറഞ്ഞു . തുടർന്ന് LP / UP പൊതു വിഭാഗം കുട്ടികൾക്കുള്ള പോസ്റ്റർ രചനാ മത്സരം ഭിന്നശേഷി വിഭാഗം കുട്ടികളുടെ കലാ കായിക മത്സരങ്ങളും നടന്നു.വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് ജി.യു.പി.എസ്.പഴയങ്ങാടി പ്രഥാനാധ്യാപകൻ ശ്രീ.ആൻറണി പി.എ. നിർവ്വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ശ്രീ.ജയദേവൻ എസ്.കെ. , , ട്രെയിനർ ശ്രീ.സുനികുമാർ ടി.വി.ഒ. , സി.ആർ.സി.സി.ശ്രീ.പ്രഭാകരൻ കെ., സ്പെഷ്യലിസ്റ്റ് ടീച്ചർ ഷിബിന, ഓഫീസ് പ്രതിനിധി ശ്രീമതി ബിന്ദു തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ശ്രീമതി സരസ്വതി കെ.എം. സ്വാഗതവും റിസോഴ്സ് ടീച്ചർ ശ്രീ.ഇഗ്നീഷ്യസ് നന്ദിയും പറഞ്ഞു .
No comments:
Post a Comment
9496360463