ഭിന്നശേഷി വാരാചരണം - ഹോം ലൈബ്രറി
ഭിന്നശേഷി വാരാചരണം " ഒന്നിച്ചൊന്നായ് " - ഇരിക്കൂർ ബി ആർ സി തല ഹോം ലൈബ്രറി വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി കെ.കെ. രാധിക നിർവ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ.ടി.വി.പവിത്രൻ , ചുഴലി ജി.എച്ച്. എസ്.എസ്. ലെ പ്രധാനാധ്യാപകൻ ശ്രീ.മുരളിധരൻ , ജി.എച്ച്.എസ്.എസ്. ചുഴലിയിലെ മലയാളം വിഭാഗം അധ്യാപകനും ഭിന്നശേഷി വിദ്യാർത്ഥിനി കു മരി സനുഷയുടെ ക്ലാസ്സ് അധ്യാപകനുമായ ശ്രീ.പി.ഒ.ഭാസ്കരൻ , നാലാം ക്ലാസ്സിലെ ഭിന്നശേഷി വിദ്യാർത്ഥി മാസ്റ്റർ സാബിറിന്റെ ക്ലാസ്സ് ടീച്ചർ ശ്രീമതി ശോഭന എം.വി. എന്നിവർ സംസാരിച്ചു. റിസോഴ്സ് ടീച്ചർ ജിജി സ്വാഗതവും ട്രെയ്നർ ശ്രീ സുനിൽകുമാർ ടി വി.ഒ നന്ദിയും പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ വച്ച് ക്ലാസ്സിലെ കുട്ടികൾ സഹിതം പങ്കെടുത്താണ് ചടങ്ങ് സംഘടിപ്പിച്ചത്. സാബിറും സനുഷയും ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ചുഴലി ജി.എച്ച്.എസ്.എസിൽ എൻറോൾ ചെയ്ത ഇരിക്കൂർ ബി.ആർ.സി.യുടെ എച്ച്.ബി. കുട്ടികളാണ്.
No comments:
Post a Comment
9496360463