ചങ്ങാത്തം 2018
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി "ചങ്ങാത്തം 2018'' ഇരിക്കൂർ ബി.ആർ.സി യിൽ വച്ച് നടന്നു. ബി.ആർ.സി.ട്രെയിനർ ശ്രീ.സുനിൽ കുമാർ ടി.വി.ഒ പരിപാടി ഉദ്ഘാടനം ചെയ്തു.സി.ആർ.സി കോഡിനേറ്റർ ശ്രീ പ്രഭാകരൻ കെ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റിസോഴ്സ് അധ്യാപകരായ ഇഗ്‌നേഷ്യസ് .എഫ് സ്വാഗതവും ,ശ്രീമതി സിതാര ജോസ് നന്ദിയും പറഞ്ഞു. ശ്രീ പ്രഭാകരൻ.കെ, ശ്രീമതി മഹിന. കെ.പി (ഫിസിയോ തെറാപ്പിസ്റ്റ്) എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ പി.പി ശ്രീജൻ ,ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ പവിത്രൻ ടി.വി. എന്നിവർ ചടങ്ങ് സന്ദർശിച്ചു.
No comments:
Post a Comment
9496360463