വിദ്യാലയങ്ങളിൽ രക്ഷാകർതൃ വിദ്യാഭ്യാസം
- പൊതു വിദ്യാലയങ്ങളെ ശക്തി പ്പെടുത്തുന്നതിന് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. വിദ്യാലയങ്ങളിലെ മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് നൂറുവീതം അംഗങ്ങളുള്ള ബാച്ചുകളയാണ് പരിശീലനം നൽകുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ രക്ഷിതാക്കളുടെ പങ്ക് തിരിച്ചറിയുക,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ധാരണ വികസിപ്പിക്കുക, ഗുണമേന്മ വിദ്യാഭ്യാസത്തിലേക്കുള്ള പ്രയാണത്തിൽ വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രവർത്തനാനുഭവങ്ങൾ പങ്ക് വെക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏരുവേശ്ശി ഗവ യു പി സ്കൂളിൽ നടന്ന ഇരിക്കൂർ ഉപജില്ലാ തല ഉൽഘാടനം ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് *അഡ്വ ജോസഫ് ഐസക്* നിർവഹി ച്ചു. വാർഡ് മെമ്പർ കെ സുധീഷ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി പി ശ്രീജൻ ആമുഖ ഭാഷണം നടത്തി. ഇരിക്കൂർ ബി പി ഒ പി വി പവിത്രൻ, പി ശശികുമാർ , മോളി സിബി സംസാരിച്ചു. ജോജൻ ജോസഫ് , ജോയിസ് സകറിയ , ശിഹാബ് പുളുക്കൂൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഹെഡ് മാസ്റ്റർ പി വി വിജയൻ സ്വാഗതവും കെ വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു
മലപ്പട്ടം പഞ്ചായത്ത് തല രക്ഷാകർതൃ വിദ്യാഭ്യാസ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. പുഷ്പജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ.ഇ.പി.രഘുനാഥൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.എ.ലക്ഷ്മി ആശംസ പറഞ്ഞു. സുനിൽ കുമാർ ടി.വി.ഒ ആമുഖ ഭാഷണം നടത്തി. മുൻ ഹെഡ്മാസ്റ്റർ മുരളീധരൻ മാഷ് സ്ക്കൂളിന്റെ വികസന നിധിയിലേക്ക് 20000 രൂപ സംഭാവന ചെയ്തു. സുനിൽ കുമാർ ടി.വി.ഒ. ,ജയചന്ദ്രൻ പി.വി. , സജിത പി. തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. ശ്രീമതി നളിനി എം.വി.നന്ദി പറഞ്ഞു
ചെങ്ങളായി പഞ്ചായത്ത് തല രക്ഷാകർതൃ വിദ്യാഭ്യാസ സംഗമം ഗവൺമെൻറ് എൽ.പി സ്ക്കൂൾ പരിപ്പായിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ . രത്നകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ. വിജയകുമാർ അധ്യക്ഷത വഹിച്ചു. എസ്.എം. സി ചെയർമാൻ ആശംസ അർപിച്ചു സംസാരിച്ചു. ചുഴലി ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. മുരളീധരൻ ചുഴലി ഹയർ സെക്കന്ററി വിഭാഗം അധ്യാപകൻ ശ്രീ. പുരുഷോത്തമൻ തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ശശിധരൻ സ്വാഗതം പറഞ്ഞു.
പയ്യാവൂർ പഞ്ചായത്ത് തല രക്ഷാകർതൃവിദ്യാഭ്യാസ സംഗമം ഗവൺമെന്റ് യുപി സ്കൂൾ പയ്യാവൂരിൽ നടന്നു.പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡെയ്സി ചിറ്റൂപ്പ റമ്പിൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ആഗ്നസ് വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു. നെടുങ്ങോം ഹയർ സെക്കൻഡറി അദ്ധ്യാപകൻ അജിത് കുമാർ ഇ .കെ,സി ആർ സി കോർഡിനേറ്റർ ജോസഫ് കെ.സി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. പയ്യാവൂർ ഗവ. യു പി സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ ടോമി കരുവിള സ്വാഗതം പറഞ്ഞു.
ശ്രീകണ്ഠപുരം - രക്ഷാകർതൃ വിദ്യാഭ്യാസം 2018 പഞ്ചായത്തുതല ഉദ്ഘാടനം ഗവ.യു.പി സ്കൂൾ നിടിയേങ്ങയിൽ വച്ച് നടന്നു.നഗരസഭാ ചെയർമാൻ ശ്രീ.പി.പി.രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ പി.വി ശോഭന അധ്യക്ഷത വഹിച്ചു. അധ്യാപരായ ശ്രീ ജോബി ജോൺ,ശ്രീ സി.കെ ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു
പടിയൂർ പഞ്ചായത്ത്തല രക്ഷാകർതൃ സംഗമം ബ്ലാത്തൂർ ഗാന്ധിവിലാസം എൽ.പി.സ്ക്കൂളിൽ നടന്നു. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ശ്രീജ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി കെ.ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റർ ശ്രീ.കെ.പ്രഭാകരൻ പദ്ധതി വിശദീകരണം നടത്തി. ജി.യു.പി.എസ് പഴയങ്ങാടിയിലെ ഹെഡ്മാസ്റ്റർ ശ്രീ. ആന്റണി മാഷ് ക്ലാസ്സ് നയിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീ.രാമചന്ദ്രൻ , ശ്രീമതി അനിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ഗോപിനാഥൻ സി.പി. സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് ശ്രീ.ദാമോദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഉളിക്കൽ പഞ്ചായത്തുതല 'രക്ഷക തൃ വിദ്യഭ്യാസം ' ബോധവത്ക്കരണ ക്ലാസ് 17/1/2018 ബുധനാഴ്ച നുച്ചാട് ഗവ യു പി സ്കൂളിൽ വെച്ചു നടന്നു .ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ കബീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഡെയ്സി ജോസഫ് ഉദ്ഘാടനം ചെയ്തു.SMC ചെയർമാൻ ശ്രീ റഫീക്ക് ആശംസ അറിയിച്ചു.ചടങ്ങിന് ഹെഡ് മാസ്റ്റർ P.P ഉസ്മാൻ സ്വാഗതവും SRGകൺവീനർ ഷറഫുദ്ദീൻ നന്ദിയും അറിയിച്ചു.ബി.ആർ.സി ട്രെയിനർ സുനിൽ കുമാർ സി. ആർ.സി കോഡിനേറ്റർ ജോസഫ് കെ.സി എന്നിവർ ക്ലാസ് എടുത്തു.സി .ആർ.സി.സി.ശ്രീമതി ആശ ജോസ് ചടങ്ങിൽ പങ്കെടുത്തു.
No comments:
Post a Comment
9496360463