അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Friday, March 16, 2018

ഹലോ ഇംഗ്ലീഷ് 

    പ്രൈമറി ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ താല്പര്യമുള്ള സർക്കാർ / എയ്‌ഡഡ്‌ അധ്യാപകർക്ക് അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി ഹലോ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം ഉയർത്തുന്നതിന് വേണ്ടി സർവ്വ ശിക്ഷ അഭിയാൻ നടത്തി വരുന്ന പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. കുട്ടികളുടെ ഭാഷാനൈപുണികളില്‍ പ്രകടമായ വളര്‍ച്ചയുണ്ടാക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളാണ് പരിശീലനത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ലഭിക്കുക. ഒന്ന്, രണ്ട് ക്ലാസ്സുകളിലേക്കും; മൂന്ന്, നാല് ക്ലാസ്സുകളിലേക്കും; അഞ്ച് ,ആറ്, ഏഴ് ക്ലാസ്സുകളിലേക്കുമായി മൂന്ന് മേഖലകളായാണ് പരിശീലനം സംഘടിപ്പിക്കുക.
          അവധിക്കാല  ഇംഗ്ലീഷ് അധ്യാപന പരിശീലനത്തിൽ പങ്കെടുക്കുന്ന 1 മുതൽ 7  വരെ ക്ലാസ്സുകളിലെ അധ്യാപകർക്ക് 5 ദിവസം ഹലോ ഇംഗ്ലീഷ് പരിശീലനവും 3 ദിവസം പൊതുമേഖലകളിലുള്ള പരിശീലനവുമാണ് ലഭിക്കുക. ഹലോ ഇംഗ്ലീഷ് പരിശീലനത്തിനായി രജിസ്റ്റർ ചെയ്തവർ മറ്റു വിഷയങ്ങളുടെ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല .
  ഹലോ ഇംഗ്ലീഷ് പരിശീലനത്തിനായി രജിസ്റ്റർ ചെയ്തവർ മറ്റു വിഷയങ്ങളുടെ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല .    എസ് ആർ ജി യിൽ തീരുമാനിക്കപ്പെട്ട 3 അധ്യാപകർ  (LP-2 , UP -1)  മേല്‍പ്പറഞ്ഞ 3 മേഖലകളിൽ (ക്ലാസ്സ് 1,2 ക്ലാസ്സ് 3,4 ക്ലാസ്സ് 5,6,7) ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടതാണ്. അവർ പ്രഥമാധ്യാപകർ മുഖേന 21.03.2018  വൈകുന്നേരം 4  മണിക്ക് മുൻപായി ബന്ധപ്പെട്ട ബി ആർ സി കളിൽ പേര് രജിസ്റ്റർ ചെയ്യണം.

No comments:

Post a Comment

9496360463