അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Friday, June 29, 2018


ഗണിത വിജയം ഉപകരണ നിർമ്മാണ ശില്പശാല  - ജി.എച്ച്.എച്ച്.എസ്.എസ്.നെടുങ്ങോം
  മാപ്പിനി എ.കെ .ജി വായനശാലയുടെ ആഭിമുഖ്യത്തിൽ നെടുങ്ങോം GHടട ലെ എൽ.പി വിഭാഗം കുട്ടികൾക്ക് ഗണിത വിജയം 2018 ന്റെ ഭാഗമായി ഗണിത ലാബ് സജ്ജീകരിച്ചു.ഇരിക്കൂർ ബി.ആർ.സിയുടെയും, സ്കൂൾ പി.ടി.എ യുടെയും സഹകരണത്തോടെ നടന്ന പരിപാടിക്ക് സംസ്ഥാന പരിശീലകൻ ശ്രീ.എം.കെ ഉണ്ണികൃഷ്ണൻ,  സി.ആർ.സി കോർഡിനേറ്റർമാരായ ലിജ.പി.പി, പ്രജീന സി.സി, വിപിന ബി.പി എന്നിവർ നേതൃത്വം നൽകി. എ കെ ജി വായനശാലാ സെക്രട്ടറി ശ്രീ പി.വി പ്രകാശൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ വിജയൻ വി.സി അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ശ്രീമതി ഷീജ.എ.സി ഉദ്ഘാടനം നിർവഹിച്ചു. ഗണിത വിജയം സംസ്ഥാന പരിശീലകൻ ശ്രീ ഉണ്ണികൃഷ്ണൻ എം കെ ശില്പശാലാ വിശദീകരണം   നടത്തി. ഇരിക്കൂർ ബി.പി.ഒ.ശ്രീമതി സരസ്വതി കെ.എം, ശ്രീ ശിവപ്രസാദ് കെ.പി, ശ്രീ രവീന്ദ്രൻ.വി.സി, ശ്രീ ടി.എം രാമചന്ദ്രൻ ,ശ്രീ പി.വി ചന്ദ്രൻ ,ശ്രീ രാമചന്ദ്രൻ സി, ശ്രീ കുഞ്ഞികൃഷ്ണൻ .ഇ, ശ്രീ പി.കെ ദാമോദരൻ മാസ്റ്റർ ,ശ്രീ അജിത്ത് കുമാർ ഇ കെ ,ശ്രീ പ്രഭാകരൻ ടി.കെ, ശ്രീ മുജീബ് എം.പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ ശ്രീ രമേശൻ എം.വി നന്ദി പ്രകാശിപ്പിച്ചു.



No comments:

Post a Comment

9496360463