അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Friday, July 20, 2018

മെഡിക്കൽ ക്യാമ്പ് 2018 -2019 

രിക്കൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പിന് 2018 ജൂലായ് 17ന് തുടക്കമായി.നാല് ഘട്ടങ്ങളായി നടത്തപ്പെടുന്ന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 1ന് ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ ശ്രീമതി നിഷിത റഹ്മാന്റെ അധ്യക്ഷതയിൽ ബഹുമാന്യയായ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.വസന്തകുമാരി നിർവ്വഹിച്ചു.ചടങ്ങിൽ ട്രെയിനർ സുനിൽകുമാർ ടിവിഒ പദ്ധതി വിശദീകരണം നടത്തി.എച്ച്.എം ഫോറം കൺവീനർ ശ്രീ.തോമസ് മാത്യു, ജി.യു.പി.എസ് പഴയങ്ങാടിയിലെ എച്ച്.എം ആൻറണി പി.എ ഐ.ഡി.സി ആർ.ടി സി.റോസ് ലി പി.ജെ എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു.ബി.പി.ഒ സരസ്വതി കെ.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐ.ഡി.സി ആർ.ടി ജോഷി.പി.മാണി നന്ദി പറഞ്ഞു.

       എം.ആർ, ഓട്ടിസം കുട്ടികൾക്കു വേണ്ടിയുള്ള ആദ്യ ക്യാമ്പിൽ അഞ്ചരിക്കണ്ടി മെഡി കോളേജിലെ ഡോക്ടർമാരായ ഡോ.നിരഞ്ജൻ പ്രസാദ് ,ഡോ.ആർഷ ടി.കെ എന്നിവർ കുട്ടികളെ പരിശോധിച്ചു.80 ഓളം കുട്ടികൾ പങ്കെടുത്തു .

       20.07.2018 ന് നടന്ന ശാരീരിക വൈകല്യമുള്ള കുട്ടികളുടെ ക്യാമ്പിൽ തളിപ്പറമ്പ് സഹ. ആശുപത്രിയിലെ ഓർത്തോപിഡിക് സർജൻ ഡോ.രഘുറാം രാജ് കുട്ടികളെ പരിശോധിച്ചു. ഒൻപത് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
 
 
 
 
 
 
 
 
 
 

No comments:

Post a Comment

9496360463