ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനാചരണത്തിന് ഭാഗമായി സമഗ്ര ശിക്ഷാ ഇരിക്കൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂ പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബി.പി.ഒ കെ.എം.സരസ്വതിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമഗ്ര ശിക്ഷ കണ്ണൂർ പ്രോഗ്രാം ഓഫീസർ ടി.വി.വിശ്വനാഥൻ ഭിന്നശേഷി ദിന സന്ദേശം നൽകി . അക്കാദമിക് കൗൺസിൽ സണ്ണി ജോർജ് , പി.എ ആൻറണി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ട്രെയിനർ ടി.വി.ഒ സുനിൽ കുമാർ സ്വാഗതവും റിസോഴ്സ് ടീച്ചർ സുനീതകുമാരി എ നന്ദിയും പറഞ്ഞു. മലയാളിയുടെ ഹെലൻ കെല്ലർ എന്നറിയപ്പെടുന്ന സിഷ്ന ആനന്ദ് ചടങ്ങിൽ മുഖ്യാഥിതി ആയി. എച്ച് ബി ഇ വിദ്യാർത്ഥി കുമാരി മാജിദയുടെ വീട്ടിൽ നിന്ന് ദീപശിഖ റാലി ആരംഭിച്ചു'
No comments:
Post a Comment
9496360463