2019, ഇരിക്കൂർ ഉപജില്ലാ തല ഉദ്ഘാടനം 2019 ജനുവരി 30 ന് ഗവ:യു .പി സ്കൂൾ വയക്കരയിൽ വെച്ചു നടന്നു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി സന്തോഷിന്റെ അധ്യക്ഷതയിൽ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ചെയർമാൻ പി.പി.രാഘവൻ ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ.കെ രവി പദ്ധതി വിശദീകരണം നടത്തി.ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി ശ്രീജൻ ഇരിക്കൂർ ബി.പി.ഒ വി.കെ സുഷിത, എസ്.എം സി ചെയർമാൻ കെ.വി ബിജുമോൻ, മദർ പി ടി എ പ്രസിഡണ്ട് ആർ.കെ വാണി, പി.വി.ശ്രീജ ടീച്ചർ, കെ.പി.ശിവപ്രസാദ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ പി.രാജൻ സ്വാഗതവും കെ.വത്സല നന്ദിയും പറഞ്ഞു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, കലാപഠനം, പ്രവർത്തിപരിചയം എന്നീ വിഷയങ്ങളിലെ കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിച്ചു.ഈ വിഷയങ്ങു ടെ പ്രത്യേക കോർണറുകളും ഒരുക്കിയിരുന്നു, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളും നടന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഉത്സവമേളത്തോടെ പരിപാടിക്കു തുടക്കം കുറിച്ചു.എല്ലാ രക്ഷിതാക്കളും എത്തിയിരുന്നു. സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഗ്രന്ഥശാലാ പ്രവർത്തകർ.പൂർവ വിദ്യാർത്ഥി പ്രതിനിധികൾ, നാട്ടുകാർ എന്നിവരും സംബന്ധിച്ചു.
No comments:
Post a Comment
9496360463