അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Monday, January 20, 2020

ഇരിക്കൂർ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഗണിതോത്സവം ക്യാമ്പ് ജനുവരി 17, 18 , 20 തീയതികളിൽ വിവിധ സെന്ററുകളിലായി നടന്നു . ഇരിക്കൂർ ബി.ആർ.സി തല ഗണിതോത്സവം ജി .യു .പി .എസ്  പഴയങ്ങാടിയിൽ വെച്ച് ശ്രീകണ്ഠപുരം   നഗരസഭാ വൈസ് ചെയർമാൻ നിഷിത റഹ്‌മാൻ ഉദ്ഘാടനം ചെയ്തു .  സ്കൂൾ ഹെഡ്മാസ്റ്റർ അജിത്കുമാർ എൻ.കെ  സ്വാഗതം പറഞ്ഞ  ചടങ്ങിൽ എസ്.എം.സി ചെയർമാൻ മായിൻ അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രെസിഡന്റ് റജീന , സി ആർ സി കോ ഓർഡിനേറ്റർ പ്രജീന സി.സി,   തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു . സ്കൂൾ സ്റ്റാഫ് സെക്രട്ടറി പുഷ്പ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ മലപ്പട്ടം ഹയർ സെക്കണ്ടറി സ്കൂളിലെ രാജീവൻ  മാസ്റ്റർ ക്ലാസുകൾ കൈകാര്യം ചെയ്തു . 


No comments:

Post a Comment

9496360463