അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Saturday, November 26, 2016

ഡിസംബർ 1 മുതല് 7 വരെ രണ്ടാഘട്ട പ്ലാസ്റ്റിക് ശേഖരണം

       ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഡിസംബർ 1 ന് പ്രത്യേക അസംബ്ലി ചേരുന്നു. 1 മുതല്‍  7 വരെ നടക്കുന്ന ഒരാഴ്ചത്തെ പ്ലാസ്റ്റിക് ശേഖരണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാനാണ് അസംബ്ലി ചേരുന്നത്.  ജില്ലാ കളക്റ്ററുടെ ചേമ്പറില്‍  ചേർന്ന  വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗത്തിലാണ് തീരുമാനം. ഓരോ വിദ്യാലയവും കുട്ടികള്‍ വഴി പരമാവധി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കണമെന്ന് കളക്ടര്‍  നിര്‍ദേശിച്ചു. ഇവ ഒരു ഘട്ടം കവിയുമ്പോള്‍ ആക്രിക്കച്ചവടക്കാര്‍  കൊണ്ടുപോകും. ഇല്ലെങ്കില്‍ പഞ്ചായത്ത് അധികൃതരെ ബന്ധപ്പെടാന്‍  ശ്രമിക്കണം.

No comments:

Post a Comment

9496360463