അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Monday, November 21, 2016

പ്ലാസ്റ്റിക് നിർമ്മാർജ്ജന പരിപാടി ( collectors @school)
ഇരിക്കൂർ ഉപജില്ലാതല ക്രോഡീകരണ റിപ്പോർട്ട് (14/11/2016-21/11/2016)
                                കണ്ണൂർ ജില്ലയുടെ തനത് പരിപാടിയായ - collectors@school ന്റെ     (പ്ലാസ്റ്റിക് നിർമ്മാർജ്ജനം ) ഭാഗമായി ഇരിക്കൂർ ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും നവംബർ ആദ്യവാരം തന്നെ എസ്.ആർ.ജി  ചേർന്ന്  ചർച്ച ചെയ്യുകയും അസംബ്ലിയിൽ കുട്ടികളെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട് , കൂടാതെ രക്ഷിതാക്കളെയും എൽ.എസ്.ജി.അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് യോഗങ്ങൾ സംഘടിപ്പിക്കുകയും ഉദ്ഘാടന കർമം നടത്തുകയും ചെയ്തിട്ടുണ്ട്. ചില വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക് ശേഖരിച്ചു വെക്കുന്നതിന് പ്രയാസമുള്ളത് കൊണ്ട് വീടുകളിൽ ശേഖരിച്ചു വെക്കുകയും ജില്ലാതല ശേഖരണ സമയത്ത് വിദ്യാലയങ്ങളിൽ എത്തിക്കാനുള്ള നിർദ്ദേശമാണ് കുട്ടികൾക്ക് നൽകിയിട്ടുള്ളത്. ചില വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക്കുകൾ ഇനം തിരിച്ചു  ശേഖരിച്ചു വെച്ചിട്ടുണ്ട്. ഒരു സ്കൂളിൽ പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു


                         കൂടുതൽ ഫോട്ടോസ് ഗാലറിയിൽ

No comments:

Post a Comment

9496360463