അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Saturday, March 18, 2017

ഇരിക്കൂർ മണ്ഡലം മികവുത്സവം

     ഇരിക്കൂർ മണ്ഡലം മികവുത്സവം മാർച്ച് 18 ; 19 തീയതികളിൽ ഇരിക്കൂർ ബി.ആർ.സി.യിൽ വച്ച് നടന്നു. ശ്രീ.  കെ.സി .ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ ശ്രീ.പി.പി.രാഘവൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. ശ്രീ.കെ.കെ.മോഹനൻ സ്വാഗതം പറഞ്ഞു. മണ്ഡലം പരിധിയിലെ വിവിധ പഞ്ചായത്ത് പ്രസിഡണ്ട് മാർ സംസാരിച്ചു. ബി.പി.ഒ.ശ്രീ.പവിത്രൻ ടി.വി. പദ്ധതി വിശദീകരണം നടത്തി. GUPS ഹെഡ്മാസ്റ്റർ ശ്രീ.ആൻറണി പി.എ. നന്ദിയും പറഞ്ഞു . വിവിധ സ്ക്കൂളുകളിൽ നിന്നായി ഇരുപതോളം മികവ് അവതരണം നടന്നു. വിവിധ സ്കൂളുകാർ അവരവർക്ക് അനുവദിച്ച സ്ഥലങ്ങളിൽ പാനൽ പ്രദർശനവും നടത്തി. ബി.ആർ.സി യുടെ വിവിധ പ്രവർത്തനങ്ങളുടെ പാനൽ പ്രദർശനവും നടത്തി .
      സമാപന സമ്മേളനത്തിൽ വെച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. ശ്രീ.സുരേഷ് ബാബു ഇ.പി.സ്വാഗതവും ശ്രീ.സുനിൽകുമാർ ടി.വി.ഒ. നന്ദിയും പറഞ്ഞു. ബി.പി.ഒ. ശ്രീ.പവിത്രൻ ടി.വി. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ജോയ് കൊന്നക്കൽ , ശ്രീമതി സരസ്വതി പി.കെ. വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ ചേർന്ന് LSS/USS വിജയികളെ ആദരിച്ചു. മികവ് അവതരണം വിലയിരുത്തിക്കൊണ്ട് മാതൃഭൂമി ലേഖകൻ ശ്രീ.രാജീവൻ ,ട്രെയിനർ ശ്രീ.ഉണ്ണികൃഷ്ണൻ എം.കെ. എന്നിവർ  സംസാരിച്ചു. ഡയറ്റ് ഫാക്കൽറ്റി ശ്രീ.എസ്.കെ. ജയദേവൻ , എ.ഇ.ഒ.ശ്രീ.കെ.കെ.മോഹനൻ ,സരസ്വതി.കെ.എം. തുടങ്ങിയവർ മികവ് അവതരണം നടത്തിയ സ്കൂളുകൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.


  
 



2 comments:

9496360463