അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Saturday, July 1, 2017

മെഡിക്കൽ ക്യാമ്പ്
*ഭിന്നശേഷിയുള്ള കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*

            സർവ്വശിക്ഷാ അഭിയാൻ ഇരിക്കൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജൂലൈ 2 ന് രാവിലെ 9.30 ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.വി.സുമേഷ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി.വസന്തകുമാരി ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു. സർവ്വശിക്ഷാ അഭിയാൻ കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസർ ഡോക്ടർ. പി.വി.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി .ശ്രീകണ്ഠപുരം നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. നിഷിദ റഹ്മാൻ , ബി.പി.ഒ  ശ്രീ.ടി.വി പവിത്രൻ , ഇരിക്കൂർ എ ഇ ഒ  ശ്രീ.കെ.കെ.മോഹനൻ , ഡയറ്റ് ഫാക്വൽറ്റി ശ്രീ.ജയദേവൻ , ജിയുപിഎസ് പഴയങ്ങാടി ഹെഡ്മാസ്റ്റർ ശ്രീ. ആന്റണി പി.എ , ട്രെയിനർമാരായ ഉണ്ണികൃഷ്ണൻ എം.കെ , സുരേഷ് ബാബു ഇ.പി. എന്നിവരും ചടങ്ങിൽ സംസാരിച്ചു.  തുടർന്ന് കാഴ്ച പരിമിതിയുള്ള  കുട്ടികളുടെ ക്യാമ്പിൽ ഇരിക്കൂർ ബി ആർ സി പരിധിയിലുളള 88 സ്ക്കൂളുകളിൽ നിന്നായി 106 കുട്ടികൾ  പങ്കെടുത്തു. മറ്റു വിഭാഗങ്ങളിലുള്ള കുട്ടികൾക്കായുള്ള ക്യാമ്പുകൾ 2017 ജൂലൈ 5 , 11 ദിവസങ്ങളിൽ ഇരിക്കൂർ ബി.ആർ.സിയിൽ  നടക്കും .

1 comment:

9496360463