മാതൃക എസ് .എം.സി പരിശീലനം
ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിതല മാതൃക എസ് .എം.സി പരിശീലനം ജി യു.പി. വയക്കരയിൽ വച്ച് മുൻസിപ്പൽ ചെയർമാൻ ശ്രീ.പി.പി.രാഘവൻ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ ശ്രീ.ടി.വി.പവിത്രൻ , ജി യു പി എസ് വയക്കര എച്ച്.എം. ശ്രീ.പി.കെ ബാലകൃഷ്ണൻ , എസ്.എം.സി ചെയർമാൻ ശ്രീ.ബിജുമോൻ കെ.വി. എന്നിവർ സംസാരിച്ചു. ശ്രീക്കണ്ഠാപുരം മുൻസിപ്പാലിറ്റിയിലെ സ്കൂളുകളിലെ 36 പി ടി എ / എസ് - എം.സി. ഭാരവാഹികൾ പരിശീലനത്തിൽ പങ്കെടുത്തു. സുരേഷ്‌ബാബു ഇ.പി., പ്രഭാകരൻ കെ. തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം കൊടുത്തു.
No comments:
Post a Comment
9496360463