അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Thursday, September 14, 2017

സി ആർ സി കോഡിനേറ്റർമാരെ  നിയമിക്കുന്നു

   സർവ്വ ശിക്ഷാ അഭിയാൻ ഇരിക്കൂർ ബി ആർ സിക്ക് കീഴിലുളള ചെങ്ങളായി , ശ്രീകണ്ഠാപുരം സി ആർ സി യില്‍ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ കോർഡിനേറ്റർമാരെ നിയമിക്കുന്നു. താൽപ്പര്യമുള്ള താഴെ പറയുന്ന യോഗ്യതയുള്ളവർ സെപ്റ്റംബർ 18 ന് 10 മണിക്ക് ഇരിക്കൂർ ബി.ആർ.സി. (പഴയങ്ങാടി) ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ വയസ്സ്‌, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പും അസ്സലും സഹിതം ഹാജരാകേണ്ടതാണ് .

ഒഴിവുകള്‍: രണ്ട്
യോഗ്യതകൾ 
1. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ബി എഡ്
2. പി എസ് സി യുടെ നിലവിലുള്ള നിയമം അനുസരിച്ചുളള വയസ്സ്.
3. പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ, അധിക യോഗ്യതയുള്ളവർ, അധ്യാപന   പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ് .

നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രതിദിനം 850/- രൂപയും (24850/- രൂപയില്‍ അധികരിക്കാത്ത തുക) SSA യുടെ നിയമാവലി പ്രകാരം അനുവദിക്കുന്നതായിരിക്കും.

No comments:

Post a Comment

9496360463