പ്രതിഭാ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ കതുവാ പറമ്പ് - കുരയങ്ങാ കോളനി SC/ST കുട്ടികളുടെ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി ഡെയ്സി ജോസഫ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ഷൈനി ആനക്കുലിയിൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ സി. ആർ.സി. കോർഡിനേറ്റർ ശ്രീ.കെ.സി.ജോസഫ് പദ്ധതി വിശദീകരിച്ചു. എസ്.ടി.പ്രൊമോട്ടർ ശ്രീമതി അനിതാ മനോഹരൻ , വയത്തൂർ യു.പി.സ്ക്കൂൾ അധ്യാപക ഗീത സെബാസ്റ്റ്യൻ , ഊരു മൂപ്പൻ പത്മിനി നാണു എന്നിവർ സംസാരിച്ചു. റിസോഴ്സ് ടീച്ചർ ശ്രീ. ഇഗ്നേഷ്യസ് എഫ്. സ്വാഗതവും നവ്യാനാണു നന്ദിയും പറഞ്ഞു.
No comments:
Post a Comment
9496360463