അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Tuesday, October 24, 2017



വായനക്കാര്‍ഡ് ക്ലാസ്സ് റൂമില്‍ ഉപയോഗിക്കേണ്ടുന്ന വിധം

   വായനപരിപോഷണ പരിപാടിയിലേക്കായി എല്‍ പി (3,4), യു പി (5,6,7) വിഭാഗങ്ങള്‍ക്കായി വെളള ബുക്ക് ലെറ്റും മഞ്ഞനിറത്തിലുളള കാര്‍ഡും നല്കിയിട്ടുണ്ട്. മഞ്ഞ കാർഡുകൾ ക്ലാസിലെ എല്ലാ കുട്ടികൾക്കും നൽകണം. മൂന്നു വീതം സെറ്റാണ് മഞ്ഞനിറത്തിലുളള കാര്‍ഡിലുളളത്. ഇതില്‍ ഒരു സെറ്റാണ് (ഉദാഹരണം, എല്‍ പി 8,"കിയോ.... കീയോ..... കീയോ..."  യു പി 1 "ചിന്നന്‍ പറഞ്ഞത്".) കുട്ടികള്‍ക്ക് ആദ്യം നല്‍കേണ്ടത്. 

പ്രവര്‍ത്തനഘട്ടങ്ങള്‍ :
  • കുട്ടികള്‍ വ്യക്തിഗതമായി പ്രസ്തുത കാര്‍ഡ് വായിച്ച്, ബഹുവികല്‍പ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി വട്ടമിടുന്നു.
  • വ്യക്തിഗതമായി ഉത്തരം പറയാന്‍ അവസരം നല്‍കുന്നു.
  • ഉത്തരത്തെ ന്യായീകരിക്കുന്നു.
  • ശരിയുത്തരമേതെന്ന പൊതു ധാരണയിലെത്തുന്നു.
  • ഒന്ന് രണ്ട് കുട്ടികള്‍ കാര്‍ഡ് ഉറക്കെ വായിക്കുന്നു.
  • വായനക്കാര്‍ഡില്‍ കൊടുത്തത് പോലുളള കൂടുതല്‍ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തമായി തയ്യാറാക്കാനവസരം നൽകുന്നു.
ഇതു പോലെ മഞ്ഞക്കാര്‍ഡിന്റെ മറ്റ് രണ്ട് സെറ്റുകളും പ്രോസസ്സ് ചെയ്യേണ്ടതാണ്.

ഇതിനുശേഷമാണ് വെളള ബുക്ക് ലെറ്റു് കുട്ടികള്‍ക്ക്  കൈമാറി വായിക്കാന്‍ നല്‍കേണ്ടത്.     
    വെളള ബുക്ക് ലെറ്റിലെ പേജുകള്‍ കട്ടിയുളള ചാര്‍ട്ടു പേപ്പറിലോ കാര്‍ഡ് ബോര്‍ഡിലോ ഒട്ടിച്ചു വെക്കുന്നത് തുടര്‍ പ്രവര്‍ത്തനത്തിന് സഹായകമാകും.

No comments:

Post a Comment

9496360463