അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Sunday, October 29, 2017


പി.ആർ.ഐ. പരിശീലനം പൂർത്തിയായി
    ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിയിലെ വാർഡ് കൗൺസിലർമാർക്കുളള പി.ആർ.ഐ  പരിശീലനം 27-10- 2017 ന്   പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. നഗരസഭയിലെ 26 കൗൺസിലർമാർ പരിശീലനത്തിൽ പങ്കെടുത്തു. നഗരസഭാ അദ്ധ്യക്ഷൻ ശ്രീ.പി.പി.രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ ശ്രീ. ടി.വി. പവിത്രൻ പദ്ധതി വിശദീകരണം നടത്തി.  സുരേഷ് ബാബു (ട്രെയിനർ ) , പ്രഭാകരൻ (സി.ആർ.സി.സി.) , പ്രജീന(സി.ആർ.സി.സി.) എന്നിവർ പരിശീലനത്തിന്  നേതൃത്വം നൽകി.
       ഇരിക്കൂർ പഞ്ചായത്ത് തല പി ആർ ഐ പരിശീലനം 28-10-17 ന് പഞ്ചായത്ത്  വെച്ച് നടന്നു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി യാസിറ അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ടി.നസീർ ഉദ്ഘാടനം ചെയ്തു . ബി ആർ സി ട്രെയിനർമാരായ ഉണ്ണികൃഷ്ണൻ എം.കെ. , സുനിൽകുമാർ ടി.വി.ഒ. എന്നിവർ ക്ലാസെടുത്തു. സി.ആർ.സി.സി. ഷക്കീല നന്ദി പറഞ്ഞു
      പയ്യാവൂർ പഞ്ചായത്ത്തല പി ആർ ഐ പരിശീലനം 27/10/17 ന് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി  ആഗ്നസ് വാഴപ്പിളളി അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂ പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബി ആർ സി ട്രെയ്നർ സരസ്വതി കെ.എം., റിസോഴ്സ് അധ്യാപകൻ ഇഗ്നേഷ്യസ് എന്നിവർ ക്ലാസെടുത്തു. മെമ്പർ ഡെയ്സി കാവനാട്ടിൽ അവലോകനം ചെയ്ത് സംസാരിച്ചു.പരിപാടി വിജയപ്രദമായിരുന്ന വെന്ന് അംഗങ്ങൾ വിലയിരുത്തി.

No comments:

Post a Comment

9496360463