അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Thursday, October 26, 2017

* മലപ്പട്ടം ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് പരിശീലനം നൽകി*

മലപ്പട്ടം : സർവ ശിക്ഷാ അഭിയാൻ ഇരിക്കൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപന സാരഥികൾക്ക് പരിശീലനം നൽകി. മലപ്പട്ടം പഞ്ചായത്ത് തല പരിശീലനം ഒക്ടോബർ 26 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പരിശീലനത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. വിദ്യാഭ്യാസ അവകാശ നിയമവും തദ്ദേശ സ്വയം ഭരണ സ്ഥാപനവും ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും പി ഇ സിയും,എസ് എസ് എ യുടെ ഇടപെടൽ മേഖലകൾ എന്നീ വിഷയങ്ങളിൽ നടന്ന പരിശീലനം ബി ആർ സി ട്രെയിനർ സുനിൽകുമാർ ടി.വി.ഒ. നേതൃത്വം നൽകി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.മോഹനന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ. പുഷ്പജൻ ഉദ്ഘാടനം ചെയ്‌തു. സി.ആർ.സി. കോർഡിനേറ്റർ ശ്രീ.കെ.പ്രഭാകരൻ സ്വാഗതവും സി.ആർ.സി. കോർഡിനേറ്റർ ശ്രീമതി ഷക്കീല നന്ദിയും പറഞ്ഞു.

No comments:

Post a Comment

9496360463