ഏരുവേശ്ശി പഞ്ചായത്ത് അംഗങ്ങൾക്ക് പരിശീലനം നൽകി
ഏരുവേശ്ശി : സർവ ശിക്ഷാ അഭിയാൻ ഇരിക്കൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന സാരഥികൾക്ക് പരിശീലനം നൽകി. ഏരുവേശ്ശി പഞ്ചായത്ത് തല പരിശീലനം ഒക്ടോബർ 26 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പരിശീലനത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.വിദ്യാഭ്യാസ അവകാശ നിയമവും തദ്ദേശ സ്വയം ഭരണ സ്ഥാപനവും ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും പി ഇ സിയും,എസ് എസ് എ യുടെ ഇടപെടൽ മേഖലകൾ എന്നീ വിഷയങ്ങളിൽ നടന്ന പരിശീലനം ബി ആർ സി ട്രെയിനർ സരസ്വതി കെ എം ,ശിഹാബ് പുളുക്കൂൽ നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിൻ തോമസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസഫ് ഐസക് ഉൽഘാടനം ചെയ്‌തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരമയിൽ ആശംസാപ്രസംഗം നടത്തി.
No comments:
Post a Comment
9496360463