അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Wednesday, January 10, 2018

അക്കാദമിക മാസ്റ്റർ പ്ലാൻ പി.ഇ.സി.

1. മലപ്പട്ടം പഞ്ചായത്ത് അക്കാദമിക മാസ്റ്റർ പ്ലാൻ പി.ഇ.സി.

മലപ്പട്ടംപഞ്ചായത്ത്പി.ഇ.സി.11/1/18 ന് ബുധനാഴ്ച പഞ്ചായത്ത് ഹാളിൽ നടന്നു . പഞ്ചായത്തിലെ എല്ലാ സ്ക്കൂളിലെയും പ്രഥാനാധ്യാപകരും പ്രിൻസിപ്പാൾ മാരും അക്കാദമിക മാസ്റ്റർ പ്ലാൻ കരട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ.പി. പുഷ്പജൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. വി.വി.മോഹനൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ.ശ്രീ.പി.പി.ശ്രീജൻ ആമുഖ ഭാഷണം നടത്തി. ഡയറ്റ് ഫാക്കൽറ്റി ശ്രീ. എസ്.കെ.ജയദേവൻ വിഷയം അവതരിപ്പിച്ചു. ബി.പി.ഒ ശ്രീ.പവിത്രൻ ടി.വി. സ്വാഗതവും സി.ആർ.സി.കൺവീനർ ശ്രീ.വർഗ്ഗീസ് ജോൺ പി.ഇ.സി. കൺവീനർ ശ്രീ.മനോഹരൻ സി ആശംസയും നേർന്നു സംസാരിച്ചു.   ട്രെയിനർ സുനിൽകുമാർ നന്ദിയും പറഞ്ഞു . പഞ്ചായത്ത് അംഗങ്ങൾ ഹെഡ്മാസ്റ്റർമാർ വിദ്യാഭ്യാസ പ്രവർത്തകർ പി.ടി.എ. പ്രതിനിധികൾ മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു



 2.ചെങ്ങളായി പഞ്ചായത്ത് അക്കാദമിക മാസ്റ്റർ പ്ലാൻ പി.ഇ.സി.

 ചെങ്ങളായി പഞ്ചായത്ത് പി.ഇ.സി.11/1/18 ന് ബുധനാഴ്ച പഞ്ചായത്ത് ഹാളിൽ നടന്നു . പഞ്ചായത്തിലെ എല്ലാ സ്ക്കൂളിലെയും പ്രഥാനാധ്യാപകരും പ്രിൻസിപ്പാൾ മാരും അക്കാദമിക മാസ്റ്റർ പ്ലാൻ കരട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് അഡ്വ: കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീ.വി.ഭാസ്കരൻ  അധ്യക്ഷത വഹിച്ചു. ബി.പി.ഒ.ശ്രീ.പവിത്രൻ ടി.വി. ആമുഖ ഭാഷണം നടത്തി. ഡയറ്റ് ഫാക്കൽറ്റി ശ്രീ. എസ്.കെ.ജയദേവൻ വിഷയം അവതരിപ്പിച്ചു. പി.ഇ.സി. കൺവീനർ ശ്രീ.ടി.ശശികുമാർ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപെഴ്സൻ ശ്രീമതി വി. ധനിഷ  ആശംസയും നേർന്നു സംസാരിച്ചു.   ട്രെയിനർ സുനിൽകുമാർ നന്ദി പറഞ്ഞു . പഞ്ചായത്ത് അംഗങ്ങൾ ഹെഡ്മാസ്റ്റർമാർ പ്രിൻസിപ്പാൾമാർ   തുടങ്ങിയവർ പങ്കെടുത്തു

3.ഇരിക്കൂർ പഞ്ചായത്ത് അക്കാദമിക മാസ്റ്റർ പ്ലാൻപി.ഇ.സി.

   ഇരിക്കൂർ പഞ്ചായത്ത് പി.ഇ.സി.10/1/18 ന് ബുധനാഴ്ച പഞ്ചായത്ത് ഹാളിൽ നടന്നു . പഞ്ചായത്തിലെ എല്ലാ സ്ക്കൂളിലെയും പ്രഥാനാധ്യാപകർ അക്കാദമിക മാസ്റ്റർ പ്ലാൻ കരട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം. ഷമ്സീറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി സി.വി.എൻ. യാസിറ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ.ശ്രീ.പി.പി.ശ്രീജൻ ആമുഖ ഭാഷണം നടത്തി. ഡയറ്റ് ഫാക്കൽറ്റി ശ്രീ. എസ്.കെ.ജയദേവൻ വിഷയം അവതരിപ്പിച്ചു. ബി.പി.ഒ ശ്രീ.പവിത്രൻ ടി.വി. സ്വാഗതവും സി.ആർ.സി.കൺവീനർ ശ്രീ.മുരളീധരൻ ആശംസയും നേർന്നു. സി.ആർ.സി. കോ-ഓഡിനേറ്റർ ശ്രീ. ജാബിർ നന്ദി പറഞ്ഞു. ട്രെയിനർ സുനിൽകുമാർ , സി.ആർ.സി.സി. പ്രഭാകരൻ പഞ്ചായത്ത് അംഗങ്ങൾ ഹെഡ്മാസ്റ്റർമാർ വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


No comments:

Post a Comment

9496360463