അറിയിപ്പ്: അവധിക്കാല അധ്യാപക പരിശീലനം 2024 മെയ് 14 മുതൽ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽ
അവധിക്കാല അധ്യാപക പരിശീലനം LP വിഭാഗം ഒന്നാം ഘട്ട പരിശിലനം ജി.എച്ച്.എസ്.എസ്. നിടുങ്ങോത്ത് 2024 മെയ് 14 മുതൽ(ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി , പടിയൂർ, മലപ്പട്ടം പഞ്ചായത്തിലെ അധ്യാപകർക്ക് )LP രണ്ടാം ഘട്ട പരിശീലനം GHSS ശ്രീകണ്ഠാപുരത്ത് 2024 മെയ് 21 മുതൽ (ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ചെങ്ങളായി, ഇരിക്കൂർ പഞ്ചായത്തിന അധ്യാപകർക്ക് )

Thursday, January 25, 2018


"വിസ്മയ കൂടാരം" ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സഹവാസ ക്യാമ്പ് - 

           

ആറളം വന്യജീവി സങ്കേതം : ഇരിക്കൂർ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള സഹവാസ ക്യാമ്പ് ജനുവരി 22, 23 തീയ്യതികളിലായി ആറളം വന്യജീവി സങ്കേതത്തിൽ വെച്ച് നടന്നു. ബി.പി.ഒ ശ്രീ ടി.വി. പവിത്രന്റെ  അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വർഗ്ഗീസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ കെ.പ്രഭാകരൻ, ശ്രീ ശിഹാബ് പുളുക്കൂൽ ശ്രീമതി കെ.ജെ. ബെസി എന്നിവർ പരിപാടിക്ക് ആശംസ നേർന്നു സംസാരിച്ചു. ട്രെയിനർ ശ്രീ.ടി.വി.ഒ.സുനിൽകുമാർ സ്വാഗതവും, റിസോഴ്സ് ടീച്ചർ ശ്രീ.എഫ്. ഇഗ്നേഷ്യസ് നന്ദിയും പറഞ്ഞു. തുടർന്ന് ബി.ആർ.സി. പ്രവർത്തകരായ കെ.പ്രസീത, സിത്താര , സിനോജ് , ഷിബിന , പ്രമീള , രഹ്ന, എന്നിവരുടെ നേത്യത്വത്തിൽ കോർണർ പ്രവർത്തനങ്ങൾ നടത്തുകയും , ജോസഫ് കെ.സി. , പ്രജീന  , ലിജ പി.പി. , ഉണ്ണികൃഷ്ണൻ എം.കെ, അഖിൽ , ബിന്ദു എന്നിവരുടെ നേത്യത്വത്തിൽ കലാപരിപാടികൾ നടത്തുകയും കുട്ടികളുടെ സർഗ്ഗവാസന പ്രകടിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. സമാപന സമ്മേളന ത്തിൽ റെയ്ഞ്ച് ഓഫീസർ ശ്രീ.മധുസൂദനൻ , വാച്ച് ആൻറ് വാർഡൻ ശ്രീമതി  മോളി, ഗൈഡ് ശ്രീ സുശാന്ത് എന്നിവർ പങ്കെടുത്തു.


        

No comments:

Post a Comment

9496360463