ഗണിത വിജയം പ്രഖ്യാപനം
സർവ്വശിക്ഷാ അഭിയാൻ ഇരിക്കൂർ ബി ആർ സി യുടെ നേതൃത്വത്തിൽ പുറവയൽ ഗവ.എൽ പി സ്കൂളിൽ വച്ച് 12 ദിവസങ്ങളിലായി നടന്ന ഗണിത വിജയം പരിപാടിയുടെ സമാപന സമ്മേളനവും ഗണിത വിജയപ്രഖ്യാപനവും 2018 ഫെബ്രുവരി 27-ന് പുറവയൽ ജി എൽ പി എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഡെയ്സി കണയനാട്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വസന്തകുമാരി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ എസ് എസ് എ യുടെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ കെ.പി.കുട്ടികൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഡോ.പി.വി.പുരുഷോത്തമൻ ഗണിത വിജയ പ്രഖ്യാപനം നടത്തി. ഇരിക്കൂർ എ .ഇ.ഒ . പി.പി.ശ്രീജൻ ഗണിത വിജയ സന്ദേശം നൽകി. പദ്ധതി വിശദീകരണം ഇരിക്കൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി.വി.പവിത്രൻ നിർവ്വഹിച്ചു. ട്രെയിനർ സുനിൽകുമാർ ടി.വി.ഒ.സെമിനാർ വിഷയം അവതരിപ്പിച്ചു. എം.വി ഷൺമുഖൻ, ലിസമ്മ ബാബു , എൻ മധു , കെ വി ഷാജി ,എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ചടങ്ങിന് - സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ ബാലകൃഷ്ൺ സ്വാഗതവും ബി ആർ സി ട്രെയ്നർ ശ്രീമതി കെ.എം സരസ്വതി നന്ദിയും അറിയിച്ചു. .
No comments:
Post a Comment
9496360463