ഏരുവേശി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി രൂപീകരണം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 7/3/17 ന് ചൊവ്വാഴ്ച പഞ്ചായത്ത് ഹാളിൽ ഏരുവേശി പഞ്ചായത്ത് ശില്പശാലയും വിദ്യാഭ്യാസ സമിതി രൂപീകരണവും നടന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പൗളിൻ തോമസ് അധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ജോസഫ് ഐസക് ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സോജൻ കാരാമയിൽ ആശംസ നേർന്ന് സംസാരിച്ചു.
ഇരിക്കൂർ ബി.പി.ഒ ശ്രീ.ടി.വി പവിത്രൻ പദ്ധതി വിശദീകരണം നടത്തി. പി ഇ സി കൺവീനർ ലൈലമ്മ ടീച്ചർ സ്വാഗതവും സി.ആർ.സി കോ-ഒർഡിനേറ്റർ ശ്രീ.ശിഹാബ് പുളുക്കൂൽ നന്ദിയും പറഞ്ഞു. ജി.യു.പി.എസ് നിടിയേങ്ങ HM ബാലകൃഷ്ണൻ മാസ്റ്റർ ക്ലാസ്സ് നയിച്ചു.തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ജോസഫ് ഐസക് ചെയർമാനും നിർമല ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൾ ശ്രീ.മാത്യൂ ജോസഫ് കൺവീനറുമായ പഞ്ചായത്ത്തല വിദ്യാഭ്യാസ വികസന സമിതിക്ക് രൂപം നൽകി.
ഡോക്യുമെന്റേഷന്‍ നിലവാരം പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍
ReplyDelete